NEWS
സൗജന്യ മെഡിക്കൽ ക്യാമ്പ്
21/01/2026 09:23 PM IST
nila

വെൺമണി ശാലേം യുപി സ്കൂളിന്റെ ശതാബ്ദി പ്രവർത്തനങ്ങളുടെ ഭാഗമായി അടൂർ ലൈഫ് ലൈൻ ഹോസ്പിറ്റൽ സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് 2026 ജനുവരി 25 ഞായറാഴ്ച രാവിലെ 10 മുതൽ 1.30 വരെ സ്കൂളിൽ വച്ച് നടത്തപ്പെടുന്നു. ജനറൽ മെഡിസിൻ, ഓർത്തോ, കാർഡിയോളജി, പൾമണോളജി, ഗൈനക്കോളജി എന്നീ വിഭാഗങ്ങളിൽ വിദഗ്ധരായ ഡോക്റ്റേഴ്സ് സൗജന്യ പരിശോധന നടത്തുന്നതും കൂടാതെ ഇ. സി. ജി, തൈറോയ്ഡ്, അസ്ഥി ബലം, ശ്വാസകോശ പ്രവർത്തനം, ഷുഗർ എന്നീ ടെസ്റ്റുകൾ സൗജന്യമായി ചെയ്യപ്പെടുന്നതുമാണ്. ശതാബ്ദി പ്രവർത്തനങ്ങളുടെ ഭാഗമായ ഈ സൗജന്യ മെഡിക്കൽ ക്യാമ്പിൽ പങ്കെടുക്കാൻ താല്പര്യപ്പെടുന്നവർ 7306635565, 9744309764, 9497706564 നമ്പറിൽ ബുക്ക് ചെയ്യുമല്ലോ.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











